അങ്ങനെ രണ്ടു കൊല്ലത്തെ കഠിന പ്രയത്നത്തിന്റെ ഫലമായി, പാര്‍ട്ട്-ടൈം ബി-ടെക് കോഴ്സിനു തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജില്‍ അഡ്മിഷന്‍ കിട്ടി. സോറി, അഡ്മിഷന്‍ അല്ല, അല്ലോട്ട്മെന്റ്റ് ആയി. എട്ടാന്തിയാണ് അഡ്മിഷന്‍. പിന്നെ കഠിന പ്രയത്നം എന്ന് പറഞ്ഞാല്‍ തെറ്റിദ്ധരിക്കാന്‍ മാത്രം ഒന്നുമില്ല, കഴിഞ്ഞ കൊല്ലം യോഗ്യത ഉണ്ടായിട്ടും അഡ്മിഷന്‍ കിട്ടിയിരുന്നില്ല. എന്‍.സി.സി ഗ്രേസ് മാര്‍ക്ക് കൂട്ടി ഡിപ്ലോമ മാര്‍ക്ക് ലിസ്റ്റില്‍ ഇട്ടപ്പോള്‍ അവര്‍ എനിക്കുവേണ്ടി മറ്റൊരുപകാരം കൂടെ ചെയ്തു. മാര്‍ക്ക്‌ലിസ്റ്റിന്റെ തിയതി പുതുക്കി. കഷ്ടകാലത്തിന് ബി-ടെക് അഡ്മിഷന്‍ കിട്ടാന്‍ ടിപ്ലോമയുടെ മാര്‍ക്കിന്റെ കൂടെ എക്സ്പീരിയന്‍സ് നോക്കുന്നത് മാര്‍ക്ക്‌ലിസ്റ്റിന്റെ തീയതി വച്ചായിരുന്നു. ആ ഒരൊറ്റ കാരണം കൊണ്ട് എന്റെ അപേക്ഷ തള്ളി. അത് ശരിയാക്കാന്‍ വേണ്ടി, സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്ലും, കോളേജിലും, പിന്നെ അങ്ങനെ കുറെ സ്ഥലങ്ങളില്‍ ഓടി നടന്നതിനെ അനുസ്മരിച്ചാണ് കഠിന പ്രയത്നം എന്ന് പറഞ്ഞത്.
ശ്ശൊ! ഞാന്‍ മാറ്ററീന്നേ പോയി! അപ്പൊ എട്ടാന്തി അഡ്മിഷന് ഡിപ്ലോമേടെ സര്‍ട്ടിഫിക്കറ്റ് ഒക്കെ കൊണ്ട് ചെല്ലണം! അതാണെങ്കില്‍ നാട്ടിലും (തൃശൂര്‍). വൈകിയില്ല, ടിക്കറ്റ് രണ്ടെണ്ണം ബൂക്കെയ്ടു, ഒന്ന് വെള്ളിയാഴ്ച രാത്രിക്കും, പിന്നെ ഞായറാഴ്ച ഉച്ചയ്ക്ക് തിരിച്ചും. ബുക്കെയ്തു ഒരു മിനിറ്റേ ആയുള്ളൂ അപ്പോഴേക്കും നമ്മടെ പ്രൊജക്റ്റ് ലീഡ് ഒരു മീറ്റിംഗ് വിളിച്ചു! “ഇപ്പോള്‍ നമ്മുടെ പ്രോജെക്റ്റിന്റെ നിര്‍ണ്ണായകമായ ഘട്ടമാണ്, അതുകൊണ്ട് എല്ലാരും പരമാവതി ശനിയാഴ്ച വരാന്‍ ശ്രമിക്കുക!” ഹോ! സന്തോഷമായി ഗോപിയേട്ടാ (എന്റെ അച്ഛനെ അല്ല ഉദ്ദേശിച്ചത്) ഒരു രണ്ടു മിനിട്ട് മുന്പേ പറഞ്ഞിരുന്നെങ്ങില്‍ ക്യാന്‍സല്‍ ചെയ്യുന്നതിന്റെ ഒരു ഫോര്‍ട്ടി മണീസ് പോവില്ലായിരുന്നു. ക്യാന്‍സല്‍ ചെയ്തു ബുക്ക് ചെയ്യാന്‍ നോക്കിയപ്പൊ ഒരൊറ്റ ട്രെയിനിലും ടിക്കറ്റ് ഇല്ല! പിന്നെ കുറേ ചുഴിഞ്ഞു നോക്കിയപ്പോ ദേ കെടക്കുണൂ ഗുരുവായൂര്‍ എക്സ്പ്രസ്സില്‍ ഒരു ത്രീ ടയര്‍ എ സി തല്‍ക്കാല്‍ ടിക്കറ്റ്! ഒരു നിമിഷം പാഴാക്കാതെ അത് ബുക്ക് ചെയ്തു, ശനിയാഴ്ച രാത്രിക്ക് ! അങ്ങനെ മൊത്തം ഒരു 600 രൂപ കല്ലായി. ഈ തല്‍ക്കാല്‍ എന്നൊക്കെ പറയുമ്പോ ചെന്നൈ മുതല്‍ ഗുരുവായൂര്‍ വരെ ഉള്ള കാശുകൊടുക്കണം. അതും പോരാഞ്ഞ് ഒരു ത്രീ ടയര്‍ എ.സി!
പറഞ്ഞകണക്കിന്, ശനിയാഴ്ച ഓഫീസിലോക്കെ പോയി, വീട്ടില്‍ വന്നു രണ്ടു സിനിമയൊക്കെ കണ്ടു, രാത്രി ഒരു പത്തുമണി ആവാറായി. ഇറങ്ങാന്‍ നില്‍ക്കുമ്പോഴാ മറ്റൊരു സത്യം ഞാന്‍ മനസ്സിലാക്കുന്നത് ! വേറൊന്നുമല്ല, സ്ഥിരം സംഭവിക്കാറുള്ള പോലെ, ഇ-ടിക്കറ്റ് പ്രിന്റൌട്ട് എടുത്തിട്ടില്ല! “ഈ നേരത്ത് എവിടുന്നെടുക്കാനാ, ഐ.ഡി ഉള്ളതുകൊണ്ട് ഒരു അമ്പതു രൂപ പിഴ അടച്ചാല്‍ മതിയാവും! പോട്ടെ”. ബസ്സ്റ്റോപ്പില്‍ എത്തിയപ്പോള്‍ ഭാഗ്യത്തിന് ഒരു കഫെ ഉണ്ടായിരുന്നു. അവിടെന്ന് പ്രിന്റൌട്ട് എടുത്തു നേരെ റെയില്‍വേ സ്റ്റേഷനിലേക്ക് വച്ചുപിടിച്ചു. പ്രൈവറ്റ് സര്‍വീസ് നടത്തുന്ന ഒരു ഒമിനി വാന്‍ ആണ് കിട്ടിയത് . അതാണെങ്കില്‍ വഴിയില്‍ വച്ച് ഒന്നു പഞ്ചറാവുകയും ചെയ്തു! വേറൊരു സംഗതി എന്താന്നുവച്ചാ, ഈ ഒമിനിക്കാര്‍ എന്നോട് ഹിന്ദിയിലാ സംസാരിച്ചിരുന്നേ! അവര്‍ക്ക് മലയാളം അറിയുന്നുണ്ടാവില്ലേ? എനിക്ക് സംശയമായി. ഇറങ്ങാന്‍ നേരത്ത് ഞാന്‍ ഒരു നൂറിന്റെ നോട്ടെടുത്ത് കൊടുത്തു. “ചെയ്ഞ്ച് ഇല്ലാതെ ഓരോരുത്തന്മാര് കുറ്റീം പറിച്ച് ഇറങ്ങിയിരിക്കുന്നു. ചെയ്ഞ്ച് ഹേ ക്യാ?” ഇപ്പൊ സംഗതി പിടികിട്ടി. “ഇല്ല” എന്റെ ഉത്തരം കേട്ട് തൊട്ടടുത്തിരുന്ന കാര്‍ന്നോര്‍ ചോദിച്ചു “മലയാളം മാലൂം?” “മലയാളിയാണ്.” അതില്‍ അവര്‍ ശരിക്കും കിടുങ്ങി! “സോറി അറിയാതെ പറ്റിയതാണ് മന്നസ്സിലായില്ല അതാ” എന്നൊക്കെ പറഞ്ഞവര്‍ തടിതപ്പി! എന്റെ വേഷഭൂഷാതികള്‍ കണ്ടിട്ടാണോ, അതോ ടെക്നോപാര്‍ക്ക് വന്നേപ്പിന്നെയുള്ള വന്‍പിച്ച നോര്‍ത്തിന്ത്യന്‍ ഭൂരിപക്ഷം കാരണമാണോ എന്നറിയില്ല, പാവങ്ങള്‍ ഞാന്‍ ഹിന്ദിക്കാരനാണെന്നാ വിചാരിച്ചത്.
അങ്ങനെ ഒരുകണക്കിന് ട്രെയിനില്‍ കേറി കെടന്നു. റെയില്‍വേ വഹ കംബിളിയൊക്കെ വിരിച്ചു, ബാഗും തലയ്ക്കു വച്ച് അങ്ങനെ കെടക്കുംബോഴാണ് ആ മൃദു നിഹ്രാദം എന്നെ വിളിച്ചുണര്‍ത്തിയത്. “ബി വണ്‍ തേര്‍ട്ടി ഫോര്‍ റിസര്‍വ്ട് ആണേ!” നോക്കിയപ്പോ കാണാന്‍ തരക്കേടില്ലാത്ത ഒരു പെണ്‍കുട്ടി! ങ്ങേ? ഇനി തിയതി മാറിയാണോ ബുക്ക് ചെയ്തത്? ടിക്കറ്റ് എടുത്തു തലങ്ങും വിലങ്ങും നോക്കി എന്റെ കറക്റ്റ് ആണ്! ബട്ട്, പുള്ളിക്കാരിയുടെ ടിക്കറ്റും കറക്റ്റ് ആണ്! അതെങ്ങനെ സംഭവിച്ചു? എത്ര ആലോചിച്ചിട്ടും എനിക്ക് പിടികിട്ടിയില്ല. ആ കുട്ടി, കൊല്ലത്തുന്നു ഗുരുവായുരിലേക്കാണ് പോവുന്നത്. ഒരേ ബര്‍ത്ത്, പക്ഷെ രണ്ടു ടിക്കെറ്റുകള്‍. രണ്ടും തല്‍ക്കാല്‍ ബുക്കിംഗ് ആണ്. കൊല്ലത്തുന്നു കയറിയതുകൊണ്ട് സോഫ്റ്റ്‌വെയര്‍ ഫീല്‍ഡില്‍ വലിയ പിടി കാണില്ലെന്ന് ഞാന്‍ ഊഹിച്ചു! “ഡാറ്റാബേസ് ഇഷ്യൂ എന്തേലും ആയിരിക്കും!” ധൈര്യമായി ഞാന്‍ തള്ളി! അവള്‍ ഒന്ന് മൂളി. “ഇയാള്‍ കിടന്നോളൂ!” എന്ന് അവള്‍ ഇടയ്ക്ക് പറയുന്നുണ്ടായിരുന്നു. ഞാന്‍ രണ്ടു ടിക്കറ്റ് നമ്പരും റിസര്‍വേഷന്‍ സ്റ്റാറ്റസ് കിട്ടുന്ന നമ്പരിലേക്ക് എസ്.എം.എസ് അയച്ചു. ടിക്കറ്റിലുള്ള അതേപടി അതില്‍നിന്നും മറുപടി കിട്ടി! “ശ്ശെ! ഇതിങ്ങനെ വരാന്‍ സാധ്യത ഇല്ലല്ലോ? അപ്പോള്‍ എങ്ങോട്ട് പോവുന്നെന്നാ പറഞ്ഞെ?” പരിചയപ്പെടാനുള്ള എന്റെ ശ്രമത്തെ തടയാനെന്നവണ്ണം, കോപ്പിലെ ട്ടി.ട്ടി! വേറെ ബെര്‍ത്തുണ്ടെന്നുപറഞ്ഞു മൂപ്പരവളെ വിളിച്ചോണ്ട് പോയി!
ശ്ശെടാ! നല്ലൊരു പെണ്‍കുട്ടിയായിരുന്നു! എന്നാലും ഒരു ബെര്‍ത്തില്‍ രണ്ടു ടിക്കറ്റ് എങ്ങനെ വന്നു?
[...] Autor:http://idivaal.wordpress.com/2010/06/06/%e0%b4%ac%e0%b4%bf-%e0%b4%92%e0%b4%a8%e0%b5%8d%e0%b4%a8%e0%b… [...]
nannayittundu
…
Allelum ee TTR’s nee oru karyathinu kollilla… vrithikettavanmar….
enthayalum daivam kathu (aa penkuttiye
)
കാണാന്‍ തരക്കേടില്ലാത്ത ഒരു പെണ്‍കുട്ടി!!!
illa angane sambhavikkilla!
അതെന്താ മാഷേ?
Quite interesting
Did you try booking 3 tier AC the very next week? Probably you will…. !
ini muthal ac-3 tier book cheyyanam, athum thatkal thanne.