ഞാന്‍ പണ്ട്, അതായതു ജനുവരി 27 2010 ല്‍ ഒരു വാര്‍ത്ത കണ്ടു. അന്നേ ഞാന്‍ അത് സ്ക്രീന്ഷോട്ട് എടുത്തു വച്ചിരുന്നു. അപ്പൊ പിന്നെ അതിനൊരു കാരണം കാണില്ലേ? ഒരു മാതൃഭൂമി ലേഖകന്‍ കാണിച്ച അതിഭുദ്ധി. മാതൃഭൂമി ടെക് അഥവാ എം ബി ഫോര്‍ ടെക് എന്ന ഒരു പംക്തി ആണ് നമ്മുടെ വിഷയം. അതില്‍ വന്ന ഒരു വാര്‍ത്തയില്‍ ഓണ്‍ലൈന്‍ പൈറസിയെപ്പറ്റി ഘോരഘോരം പ്രസങ്ങിച്ചിരിക്കുന്നു. മെയിന്‍ വിഷയം, ഓണ്‍ലൈന്‍ സിനിമകള്‍! പക്ഷെ പറഞ്ഞങ്ങു കാട് കേറിയപ്പൊ, ചെറുതായൊന്നു തള്ളി നോക്കിയതാനെന്നു തോന്നുന്നു! നമ്മുടെ പാവം utorrentനെ സ്ട്രീമിംഗ് സോഫ്റ്റ്‌വെയര്‍ എന്ന് വിളിച്ചധിക്ഷേപിച്ചു എന്ന് വേണമെങ്കില്‍ പറയാം. ദെ ധിതാണ് ആ വാര്‍ത്ത: http://www.mathrubhumi.com/tech/article/85098
ഇപ്പൊ ഇത് വായിക്കുമ്പോള്‍ നിങ്ങള്‍ വിചാരിക്കും ഞാന്‍ നുണ പറഞ്ഞതാണെന്ന്. എന്നാല്‍ അങ്ങനെ അല്ല സുഹൃത്തുക്കളെ! അന്ന് ഞാന്‍ എടുത്ത സ്ക്രീന്ഷോട്ട് ഇവിടെ ഷെയര്‍ ചെയ്യുകാണ്. ദാ കാണൂ:


പക്ഷെ പറഞ്ഞിട്ടെന്താ കാര്യം? തിരുത്തിയിട്ടും പിന്നെയും തെറ്റുകള്‍ ബാക്കി! കണ്ടുകൊണ്ടിരിക്കുമ്പോള്‍ സിനിമയുടെ പകര്‍പ്പെടുക്കുന്ന സോഫ്റ്റ്‌വെയറുകളെ സ്ട്രീമിംഗ് സോഫ്റ്റ്‌വെയര്‍ എന്നല്ല പറയുന്നത്. സ്ട്രീം റെക്കോര്‍ടര്‍ എന്നാണ്. സ്ട്രീമിംഗ് സോഫ്റ്റ്‌വെയര്‍ എന്ന് പറഞ്ഞാല്‍ ഓണ്‍ലൈന്‍ ആയി വീഡിയോ കാണാന്‍ സഹായിക്കുന്ന സോഫ്റ്റ്‌വെയര്‍ എന്നെ അര്‍ത്ഥമുള്ളൂ! കുട്ടിക്കാലം മുതലേ വായിക്കുന്ന പത്രമാണ് മാതൃഭൂമി, പക്ഷെ ഇതിത്തിരി കടന്നു പോയി! പിന്നെ, രണ്ടാമത്തെ പടം, അടിവര ഇടാന്‍ വേണ്ടി പെയിന്റ്റില്‍ ഒന്ന് എഡിറ്റ് ചെയ്തിരുന്നു. ഇനി ഇത് ഞാന്‍ അടിച്ചിറക്കിയതാന്നു പറയല്ലേ പ്ലീസ്!
[...] http://idivaal.wordpress.com/2010/06/11/%e0%b4%88-%e0%b4%ae%e0%b4%be%e0%b4%a4%e0%b5%83%e0%b4%ad%e0%b… [...]
kollam